Post Category
കരട് വോട്ടര്‍പട്ടിക: അപേക്ഷകളും ആക്ഷേപങ്ങളും 18 വരെ നല്‍കാം
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന്റെ വിജ്ഞാപനപ്രകാരം ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കാവാലം ഗ്രാമപഞ്ചായത്തിലെ പാലോടം(3), മുട്ടാര്‍ ഗ്രാമപഞ്ചായത്തിലെ മിത്രക്കരി ഈസ്റ്റ് (3) വാര്‍ഡുകളിലെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്‍പ്പെടെയുള്ള അപേക്ഷകളും ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജനുവരി 18 ന് അഞ്ചു മണിവരെ www.sec.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി സ്വീകരിക്കും. അപേക്ഷകളില്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ച് ജനുവരി 27 ന് അപ്ഡേഷന്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍പട്ടിക ജനുവരി 28 ന് പ്രസിദ്ധീകരിക്കും.
(പി.ആര്‍/എ.എല്‍.പി/98)
date
- Log in to post comments