Skip to main content

അപേക്ഷ ക്ഷണിച്ചു

കേരള ഡെവലപ്പ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്), ടെറുമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച്  സ്ത്രീകൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈനിങ് ആൻഡ് അഡ്വെർട്ടൈസിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്ഥാപനമായ റുട്രോണിക്‌സ് തിരുവന്തപുരത്തെ ആയുർവേദ കോളേജ് ജംഗ്ഷനു സമീപമുള്ള പരിശീലന കേന്ദ്രത്തിൽ റഗുലർ  ഓഫ്ലൈൻ ബാച്ചായിട്ടാണ് കോഴ്‌സ് നടത്തുന്നത്.

        നൈപുണ്യ വികസനത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന പരിപാടിയിൽ കെ ഡിസ്‌കും  ടെറുമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നൽകുന്ന തൊഴിലവസരവും വ്യവസായ സന്നദ്ധത പരിശീലനവും ഉൾപ്പെടുന്നു. 18-45 വയസ് പ്രായമുള്ള  സ്ത്രീകൾക്ക് അപേക്ഷിക്കാം. സാമ്പത്തികമായി പിന്നോക്കമായവർക്കു മുൻഗണന നൽകും.

        ടെറുമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡിന്റെ പിന്തുണയുള്ള സി എസ് ആർ പ്രൊജക്റ്റ് ആയതിനാൽ  അപേക്ഷ ഫീസും, കോഴ്സ് ഫീസും ഈടാക്കുന്നതല്ല. കോഴ്സ് 2025 ഫെബ്രുവരി 03-ന് ആരംഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി 20 ജനുവരി 2025 ആണ്. താൽപ്പര്യമുള്ളവർക്ക് കേരള നോളജ് ഇക്കണോമി മിഷന്റെ വെബ്പോർട്ടലായ ഡി.ഡബ്ല്യു.എം.എസ്സിൽ (ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) https://knowledgemission.kerala.gov.in/ വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9072645403 ബന്ധപ്പെടുക.

പി.എൻ.എക്സ്. 121/2025

date