തൃശ്ശൂര്‍ താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു
തൃശ്ശൂര്‍ താലൂക്ക് വികസന സമിതിയുടെ ജനുവരി മാസത്തെ യോഗം ചേര്‍ന്നു. തൃശ്ശൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തൃശ്ശൂര്‍ നഗരത്തിലെ ശങ്കരന്‍ റോഡ്, പടിഞ്ഞാറേക്കോട്ട, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ട്രാഫിക് റെഗുലേറ്ററി അതോറിട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനായി തീരുമാനിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം, വില്‍പ്പന എന്നിവയ്‌ക്കെതിരെ എക്‌സൈസ് വകുപ്പിന്റെ പരിശോധന സജീവമാക്കുക, തൃശ്ശൂര്‍ നഗരത്തില്‍ അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി ശക്തന്‍ സ്റ്റാന്‍ഡിലെ ആകാശപാത, സബ്ബ് വേ, വടക്കേ സ്റ്റാന്‍ഡിലെ മേല്‍പ്പാലം എന്നിവടങ്ങളില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കല്‍, കോര്‍പ്പറേഷന്റെ കീഴില്‍ ഹോമിയോ ആശുപത്രി ആരംഭിക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ യോഗം മുന്നോട്ടു വെച്ചു. ജോണ്‍സണ്‍ കാഞ്ഞിരത്തിങ്കല്‍, തൃശ്ശൂര്‍ തഹസില്‍ദാര്‍ ജയശ്രീ എന്നിവരും തൃശ്ശൂര്‍ താലൂക്ക് പരിധിയില്‍ വരുന്ന വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും യോഗത്തില്‍ സംസാരിച്ചു.
- Log in to post comments