Post Category
ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് ധനസഹായം
സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്ത വരുന്ന മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ നവീകരണത്തിന് ധനസഹായം നല്കി വരുന്ന 'ബാര്‍ബര്‍ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം 2024-25' പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. www.bwin.kerala.gov.in മുഖേന ഓണ്‍ലൈനായി ജനുവരി 10നകം അപേക്ഷിക്കണം. വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം bwin പോര്‍ട്ടലിലും, www.bcddkerala.gov.in ലും ലഭ്യമാണ്. ഫോണ്‍: 0474 2914417.
date
- Log in to post comments