നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍ക്കായി വര്‍ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു
നൈപുണ്യ പരിശീലനങ്ങള്‍ നല്‍കുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, പാലക്കാട് ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. നൈപുണ്യ വികസനത്തിനുള്ള അവസരം നല്‍കി വിവിധ വ്യാവസായിക മേഖലകളില്‍ ലഭ്യമായിട്ടുള്ള തൊഴിലവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് തൊഴിലന്വേഷകരെ പ്രാപ്തമാക്കുകയാണ് വര്‍ക്‌ഷോപ്പിന്റെ ലക്ഷ്യം. ജനുവരി 16 ന് രാവിലെ 9.30 ന് പാലക്കാട് റോബിന്‍സണ്‍ റോഡിലെ സൂര്യരശ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വര്‍ക്‌ഷോപ്പ് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പൊതു സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങഴള്‍ക്കും ഈ പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തു പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547763784.
- Log in to post comments