Skip to main content

ഗതാഗത നിയന്ത്രണം

വാലില്ലാപുഴ- എളമരം- ഇരട്ടമുഴി റോഡില്‍ നിര്‍മാണ പ്രവൃത്തി  നടക്കുന്നതിനാല്‍ വാഹനഗതാഗതം ജനുവരി 11 മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ പൂര്‍ണമായി നിരോധിച്ചു. വാഹനങ്ങള്‍ എളമരത്തു നിന്നും എടവണ്ണപ്പാറ ഭാഗത്തേക്ക് തിരിഞ്ഞ് ഓട്ടുപാറ വഴി കൂളിമാട് ഭാഗത്തേക്കോ, എളമരം പാലം വഴി കൂളിമാട് ഭാഗത്തേക്കോ
പോകണം. കൂളിമാട് നിന്ന് എളമരത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൂളിമാട് -ഓട്ടുപാറ റോഡ് വഴി തിരിഞ്ഞോ, കൂളിമാട് പാലം വഴി എളമരം ഭാഗത്തേക്കോ പോകണമെന്ന് മഞ്ചേരി പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date