കുടുംബശ്രീ സെന്ററില്‍ റിസോഴ്സ് പേഴ്സണ്‍ ഒഴിവ്
കുടുംബശ്രീയുടെ തൃശൂര്‍ ജില്ലാമിഷന് കീഴില്‍ അതിരപ്പിള്ളി, വാഴച്ചാല്‍, പഴയന്നൂര്‍, കടപ്പുറം എന്നീ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത സബ് സെന്ററുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ റിസോഴ്സ് പേഴ്സണ്‍ ഒഴിവുണ്ട്. ചാലക്കുടി, പഴയന്നൂര്‍, ചാവക്കാട് ബ്ലോക്ക് പരിധിയില്‍ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. കുടുംബശ്രീ അയല്‍ക്കൂട്ടത്തിലേയോ ഓക്സിലറി ഗ്രൂപ്പിലേയോ അംഗങ്ങളോ അവരുടെ കുടുംബാഗങ്ങളോ ആയ വനിതകളായിരിക്കണം. സോഷ്യല്‍വര്‍ക്ക്/ സൈക്കോളജി/ വുമണ്‍സ്റ്റഡീസ് എന്നിവയില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ ആണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. താല്പര്യമുളളവർ അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അയ്യന്തോള്‍ സിവില്‍ ലൈന്‍ ലിങ്ക് റോഡിലെ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക് ഓഫീസില്‍ ജനുവരി 22 ന് രാവിലെ 10ന് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ - 04872362517, 04872382573
- Log in to post comments