Post Category
ഓപ്പണ്‍ പ്രിസിഷന്‍ ഫാംമിങ്ങ്
കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായി ഓപ്പണ്‍ പ്രിസിഷന്‍ ഫാംമിങ്ങിന്റെ ഉദ്ഘാടനം വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആര് മോഹനന് നായര്‍ നിര്‍വഹിച്ചു. വള്ളിക്കോട് കൃഷ്ണകൃപയില്‍ ബിജുവിന്റെ 50 സെന്റ് സ്ഥലത്താണ് പ്രിസിഷന്‍ ഫാംമിങ്ങ് രീതിയില്‍ പച്ചക്കറി കൃഷി. വള്ളിക്കോട് പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തിലാണ് പദ്ധതി. വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് എം പി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് ജി സുഭാഷ്, പഞ്ചായത്ത് അംഗം തോമസ് ജോസ് അയ്യനേത്ത്, കൃഷി ഓഫീസര്‍ അനില ടി ശശി, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എസ് ബിജു, കൃഷി അസിസ്റ്റന്റുമാരായ കെ കെ ഷിബു, ജെറിന് ടി ജോര്‍ജ്, വിവിധ കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments