Post Category
കാലിത്തീറ്റ സബ്സിഡിക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലാ പഞ്ചായത്തും ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി കുറവിലങ്ങാട് ഗ്രാമപ്പഞ്ചായത്തിൽ നടപ്പാക്കുന്ന കറവപ്പശുക്കൾക്ക് കാലിത്തീറ്റ സബ്സിഡി പദ്ധതിക്ക് ക്ഷീര കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ക്ഷീരകർഷകർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം കുറവിലങ്ങാട് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ക്ഷീരസംഘങ്ങളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജനുവരി 16 നകം സംഘങ്ങളിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 04829243878.
date
- Log in to post comments