കടമുറികളുടെ കരം സ്വീകരിച്ചില്ല അദാലത്തിൽ നടപടി സ്വീകരിച്ച് മന്ത്രി
കുട്ടമ്പുഴ പഞ്ചായത്തിലെ വലിയ കരോട്ടിൽ സഹോദരങ്ങളായ സണ്ണി ദാനിയേലിൻ്റെയും ബെന്നി ദാനിയേലിൻ്റെയും അഞ്ച് കടമുറികളുടെ നമ്പറുകൾ സഞ്ചയ സോഫ്റ്റ് വെയറിൽ ലഭ്യമല്ലായിരുന്നു. ഇതു മൂലം 2017 മുതൽ ഇവരിൽ നിന്നും കരം സ്വീകരിച്ചിരുന്നില്ല.
അദാലത്തിൽ മുൻകൂറായി നൽകിയ പരാതി പരിശോധിച്ച വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് 1963 മുതൽ കരം അടച്ചു വരുന്ന രേഖകൾ കുട്ടമ്പുഴ പഞ്ചായത്ത് രജിസ്റ്ററിൽ ഉണ്ടായിട്ടും സോഫ്റ്റ് വെയറിലെ പ്രശ്നം മൂലം തുടർന്ന് വാങ്ങാതിരിക്കുന്നത് ന്യായമല്ലെന്ന് കണ്ടെത്തി.
കോടതികൾ കെട്ടിടത്തിൻ്റെ കാര്യത്തിൽ പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടില്ലെങ്കിൽ തുടർന്ന് കരം സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു.
സോഫ്റ്റ്‌വെയറിൽ ഉചിതമായ മാറ്റം വരുത്താൻ മന്ത്രി എൽ എസ് ജി ഡി ജോയിൻ്റ് ഡയറക്ടറെ ചുമതലപ്പെടുത്തി. അപേക്ഷ ലഭിക്കുന്നതിനനുസരിച്ച് കടമുറികളും വീടും ഉൾപ്പെടുന്ന അഞ്ച് സെൻ്റ് ഭൂമിയ്ക്ക് പട്ടയം നൽകുന്നതിനുള്ള നടപടി റവന്യൂ ഡെപ്യൂട്ടി കളക്ടർ (എൽ. ആർ) സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
- Log in to post comments