വിജ്ഞാന ആലപ്പുഴ തൊഴിൽ മേള; പ്രചരണ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു
ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ തൊഴിൽ മേളയുടെ പ്രചരണാർത്ഥം ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ ജോബ് ഫെയർ രജിസ്ട്രേഷൻ വാഹന
പര്യടനത്തിന് തുടക്കമായി. നഗരസഭ ടൗൺ ഹാളിൽ നിന്ന് എസ് ഡി കോളേജിലേക്കുള്ള വാഹനത്തിന്റ ആദ്യ പര്യടനം നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ ഫ്ലാഗ്ഓഫ് ചെയ്തു.
ജില്ലയിൽ മെഗാ തൊഴിൽ മേള നടക്കുന്ന ഫെബ്രുവരി ഒന്നുവരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോബ് ഫെയർ വിവരങ്ങൾ പ്രദർശിപ്പിച്ച വണ്ടി പര്യടനം നടത്തും. നഗരസഭയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിറ്റി അംബാസിഡർ , രജിസ്ട്രേഷൻ ടീം എന്നിവർ വാഹനത്തിൽ വിവിധ സ്ഥലങ്ങളിലെത്തി വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ നടപടികൾക്കാവശ്യമായ സഹായങ്ങൾ നൽകും. എസ് ഡി കോളേജിൽ 120 കുട്ടികൾ ഇതിലൂടെ ജോബ് ഫെയറിൽ രജിസ്റ്റർ ചെയ്തു.
*എസ് ഡി കോളജിൽ രജിസ്ട്രേഷൻ ഡ്രൈവ്*
വിജ്ഞാന ആലപ്പുഴ തൊഴിൽ മേളയുടെ ഭാഗമായി ആലപ്പുഴ എസ് ഡി കോളജിൽ രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുമാണ് ഓറിയന്റേഷൻ ക്ലാസുകൾ നടത്തിയത്.
വിജ്ഞാന കേരളം, വിജ്ഞാന ആലപ്പുഴ പദ്ധതി, ഡി ഡബ്യൂ എം എസ് ഓറിയന്റേഷൻ, പദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം തുടങ്ങിയ കാര്യങ്ങൾ വിദ്യാർഥികൾക്ക് വിശദീകരിച്ചു നൽകി.
പരിപാടികളിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ എ.എസ്. കവിത, എം.ആർ. പ്രേം, നസീർ പുന്നക്കൽ, വിജ്ഞാന ആലപ്പുഴ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ സി.കെ. ഷിബു, കെ-ഡിസ്ക് ഫാക്കല്‍റ്റി പ്രിന്‍സ് എബ്രഹാം, കെ-ഡിസ്ക് കോ-ഓർഡിനേറ്റർ ജയലാൽ, റിസോഴ്സ് പേഴ്സൺ രാമചന്ദ്രൻ, കെ കെ ഇ എം ടാലൻ്റ് ക്യൂറേഷൻ എക്സിക്യൂട്ടീവ് വി. അനുപമ, സീനിയർ സൂപ്രണ്ട് പി.വി. വിനോദ്, കോളേജ് പ്ലേസ്മെൻ്റ് കോർഡിനേറ്റർ ഡോ. പ്രശാന്ത്, കെ-ഡിസ്ക് കോർഡിനേറ്റർ മനോജ്, കമ്മ്യൂണിറ്റി അംബാസിഡർമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആര്/എ.എല്‍.പി/118)
- Log in to post comments