Post Category
സിവില്‍ സര്‍വീസ് അഭിമുഖ പരിശീലനം
2024 ല്‍ യു.പി.എസ്.സി സിവില്‍ സര്‍വ്വീസ് മെയിന്‍സ് പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായി കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി സൗജന്യ അഭിമുഖ പരിശീലനം (മോക്ക് ഇന്റര്‍വ്യൂ) നടത്തുന്നു. അക്കാദമിയുടെ അഡോപ്ഷന്‍ സ്കീം പ്രകാരം പ്രഗത്ഭരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് അഭിമുഖസംബന്ധിയായ ക്ലാസ്സുകള്‍, മോക്ക് ഇന്റര്‍വ്യൂ എന്നിവയിലാണ് പരിശീലനം. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ കേരളയുടെ തിരുവനന്തപുരം ചാരാച്ചിറയിലുള്ള ഓഫീസിലാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി https://kscsa.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8281098861.
(പി.ആര്/എ.എല്‍.പി/111)
date
- Log in to post comments