Skip to main content

സ്റ്റഡി ഇൻ കേരള' പ്രീ കോൺക്ലേവ് ഇന്ന് (ജനുവരി 13)

കൊച്ചിയിൽ നടക്കുന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിന് മുന്നോടിയായി സംഘടിപ്പിച്ചിരിക്കുന്ന പ്രീ കോൺക്ലേവ് ശില്പശാല ഇന്ന്(ജനുവരി 13ന് ). ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ശില്പശാല ഉദ്ഘാടനം ചെയ്യും. 'സ്റ്റഡി ഇൻ കേരള' എന്ന വിഷയത്തിൽ രാവിലെ 10 മുതൽ കൊച്ചി രാജഗിരി കോളേജിളാണ് ശില്പശാല. മിഷിഗൺ സർവ്വകലാശാലയിലെ ഡോ. സക്കറിയ മാത്യു ശില്പശാല നയിക്കും.

 

കോൺക്ലേവിനോടനുബന്ധിച്ച് ഇന്ന് (13ന് ) രാവിലെ 11 മുതൽ കൊച്ചി സർവ്വകലാശാലയിൽ ഉന്നതവിദ്യാഭ്യാസ പ്രദർശനത്തിനും തുടക്കമാകും. സംസ്ഥാനത്തെ സർവ്വകലാശാലകളും മികച്ച മറ്റു സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഉന്നതവിദ്യാഭ്യാസ പ്രദർശനം പൊതുജനങ്ങൾക്കും വീക്ഷിക്കാം.

date