Skip to main content

പുഷ്പോത്സവം; സ്‌കൂള്‍ പൂന്തോട്ട മത്സര വിജയികളെ പ്രഖ്യാപിച്ചു

കണ്ണൂര്‍ പുഷ്പോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സ്‌കൂള്‍ പൂന്തോട്ട മത്സരത്തില്‍ ചാല ചിന്മയ വിദ്യാലയ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  ബര്‍ണ്ണശ്ശേരി സെന്റ് തെരേസാസ് ഹൈസ്‌കൂള്‍ രണ്ടാമതും പയ്യാമ്പലം ജി.വി.എച്ച്.എസ്.എസ് ഗേള്‍സ് മൂന്നാമതുമെത്തി. സ്‌കൂള്‍ വെജിറ്റബിള്‍ ഗാര്‍ഡന്‍ മത്സരത്തില്‍ പാപ്പിനിശ്ശേരി ജി.എം.എല്‍.പി സ്‌കൂളിനാണ് ഒന്നാം സ്ഥാനം. തോട്ടട എസ് എന്‍ ട്രസ്റ്റ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കുറ്റിക്കകം സൗത്ത് എല്‍ പി എസ് മുനമ്പ്, നടാല്‍ മൂന്നാം സ്ഥാനവും നേടി. കണ്ണൂര്‍ ടൗണ്‍ മുന്‍സിപ്പല്‍ എച്ച്.എസ്.എസ്.എസ് സ്‌കൂളിന് പ്രോത്സാഹന സമ്മാനവും ലഭിച്ചു.  പുഷ്‌പോത്സവത്തിന്റെ ഭാഗമായി അടുക്കള പച്ചക്കറി തോട്ടം - വീട്ടുമുറ്റ പൂന്തോട്ട മത്സരം ജനുവരി 11ന് രാവിലെ 9.30ന് നടക്കും.
അഴീക്കോട് ചാല്‍ ഗവ. ആയുര്‍വേദ ഡിസ്പന്‍സറിക്ക് സമീപം അഴിക്കോട് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഗിരീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. പുഷ്പോത്സവത്തിന്റെ ഭാഗമായുള്ള ചിത്രോത്സവം ജനുവരി 12ന് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് മുന്‍പിലുള്ള ടി.കെ ബാലന്‍ സ്മാരക ഹാളില്‍ നടക്കും. കെ വി സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എല്‍പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്ക് പങ്കെടുക്കാം. രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍ ആരംഭിക്കും.

date