Skip to main content

ഗവ. ബ്രണ്ണൻ കോളേജ് ഓഫ് |ടീച്ചർ എജ്യുക്കേഷനിൽ ചിപ്പിക്കൂൺ വിളവെടുപ്പ്

ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ (ജി.ബി.സി.ടി.ഇ) ചിപ്പിക്കൂൺ വിളവെടുപ്പ് നടത്തി. തലശ്ശേരി താലൂക്ക് കൃഷി ഓഫീസർ പി ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജി.ബി.സി.ടി.ഇ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പി. പ്രശാന്ത് അധ്യക്ഷനായി. വിദ്യാർത്ഥികളുടെയും പ്രാദേശിക സമൂഹത്തിന്റെയും ഇടയിൽ പുനരുപയോഗ കൃഷി രീതി പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. വനിതാ സേവ സംരക്ഷണ സംഘടന പ്രതിനിധി ചിത്രലേഖ മഷ്റൂം വളർത്തലിന്റെ പ്രാധാന്യവും പ്രാദേശിക സമ്പദ്ഘടനയിലേക്കുള്ള സംഭാവനകളും വിശദീകരിച്ച് പ്രഭാഷണം നടത്തി. ജി. ബി.സി.ടി ജ അസിസ്റ്റൻ്റ് പ്രൊഫസർ അൻവർ മുഹ്‌യുദ്ദീൻ പ്രൊജക്ട് അവതരിപ്പിച്ചു. അസിസ്റ്റൻറ് പ്രൊഫസർ ഡോ. പി.എം. ഹിമ, സീനിയർ സൂപ്രണ്ട് എം.അസീസ് , ഡിൽമി കത്രീന, ബി.എഡ് വിദ്യാർത്ഥി നിതിൻ കുമാർ റായ് എന്നിവർ സംസാരിച്ചു.

date