Post Category
ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
വിമുക്തഭടന്മാരുടെ മക്കൾക്ക് 2024-25 അധ്യയന വർഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ അധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ 50 ശതമാനമെങ്കിലും മാർക്ക് ലഭിച്ച പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. വാർഷിക വരുമാന പരിധി മൂന്നുലക്ഷം രൂപയിൽ താഴെ. പൂരിപ്പിച്ച അപേക്ഷകൾ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ജനുവരി 31 വരെ സ്വീകരിക്കും. അപേക്ഷാ ഫോറം www.sainikwelfarekerala.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 2371187.
date
- Log in to post comments