തദ്ദേശ വാര്‍ഡ് വിഭജനം : ജനുവരി 18 ന് ജില്ലാതല ഹിയറിംഗ് കലക്ടറേറ്റിൽ
കരട് വാർഡ്/നിയോജകമണ്ഡല വിഭജന നിർദ്ദേശങ്ങളിന്മേലുള്ള ആക്ഷേപങ്ങൾ,അഭിപ്രായങ്ങൾ എന്നിവ തീർപ്പാക്കുന്നതിനായി ജില്ലാതല ഹിയറിംഗ് (നേര്‍വിചാരണ) ജനുവരി 18 ന് ഇടുക്കി കലക്ടറേറ്റിൽ നടക്കും. കരട് വിഭജന നിർദ്ദേശങ്ങൾ നവംബർ 18 ന് പ്രസിദ്ധികരിച്ചിരുന്നു. അതിന്മേലുള്ള പരാതികളും നിർദ്ദേശങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ 2024 ഡിസംബർ നാല് വരെ സ്വീകരിച്ചിരുന്നു.
അടിമാലി, അഴുത, ദേവികുളം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലെ 194 പരാതികളിൽ രാവിലെ 9 മുതലും ഇളംദേശം, ഇടുക്കി,കട്ടപ്പന ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ കട്ടപ്പന മുനിസിപ്പാലിറ്റി എന്നിവയിലെ 166 പരാതികളിൽ രാവിലെ 11 മുതലും നെടുങ്കണ്ടം,തൊടുപുഴ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ , തൊടുപുഴ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 122 പരാതികളിൽ ഉച്ചക്ക് 2.30 മുതലും ഹിയറിങ് നടക്കും .കലക്ടറേറ്റിലെ മെയിൻ , മിനി കോൺഫറൻസ് ഹാളുകളിലാണ് പരാതിക്കാർ എത്തേണ്ടത്. മാസ് പെറ്റിഷൻ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളു .
സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷന് നേരിട്ടും, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുഖേനയും ആക്ഷേപങ്ങൾ സമർപ്പിച്ച പരാതിക്കാരെ നേരിൽ കേൾക്കും. ഹീയറിംഗിന് ശേഷം പരാതികൾ വിശദമായി പരിശോധിച്ച് കമ്മീഷൻ അന്തിമ വാർഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കും.
- Log in to post comments