Skip to main content

ടെക്‌നോപാർക്കിൽ ഗ്രേഡ്-എ ഐടി ഓഫീസ് സ്പെയ്സ് വികസിപ്പിക്കാൻ ധാരണാപത്രം ഒപ്പിട്ടു

ടെക്നോപാർക്ക് ഫേസ് 1 കാമ്പസിൽ  ഗ്രേഡ്-എ ഐടി ഓഫീസ് സ്പെയ്സും ഫൈവ് സ്റ്റാർ ബിസിനസ് ഹോട്ടലും വികസിപ്പിക്കുന്നതിനായി ബ്രിഗേഡ് എന്റർപ്രൈസസ് ലിമിറ്റഡിന്റെയും ടെക്നോപാർക്കിന്റെയും പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ധാരണാപത്രം ഒപ്പിട്ടു.

പദ്ധതിക്കായി 4.85 ഏക്കർ സ്ഥലത്ത് ഏകദേശം 400 കോടി രൂപ നിക്ഷേപിക്കും. 1 ദശലക്ഷം ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള ഐടി ഓഫീസ് വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. ബഹുരാഷ്ട്ര ഐടി കമ്പനികളെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനും പതിനായിരത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതി വഴി ലക്ഷ്യമിടുന്നു.

പി.എൻ.എക്സ്. 201/2025

date