Post Category
ഇ-ഗവേണൻസ് നാമനിർദേശം സമർപ്പിക്കാം
കേന്ദ്ര പഴ്‌സണൽ മന്ത്രലായത്തിന് കീഴിലെ ഭരണ പരിഷ്‌കാര, പൊതുജന പരാതി പരിഹാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇ-ഗേവണൻസ് രംഗത്ത് വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളുംനടപ്പിലാക്കുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതിനായി നാഷനൽ ഇ-ഗവേണൻസ് അവാർഡ്-2025 നൽകുന്നു. ജില്ലാതലം, നഗരഭരണ സ്ഥാപനങ്ങൾ എന്നിവ കൂടാതെ കാറ്റഗറി നാലിൽപെടുന്ന ഗ്രാമപഞ്ചായത്തുകൾ നടത്തുന്ന ഇ ഗവേണൻസ് സേവന വ്യാപനവും അവാർഡിനായി പരിഗണിക്കുന്നുണ്ട്. മത്സരത്തിലേക്കുള്ള നാമനിർദേശം സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി ഫെബ്രുവരി 15 വൈകീട്ട് അഞ്ച് മണി. ഇ ഗവേണൻസ് മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച വെച്ച സ്ഥാപനങ്ങൾ എൻഎഇജി പോർട്ടലായ https://www.nceg.gov.in/ ൽ നാമനിർദേശം സമർപ്പിക്കണം.
date
- Log in to post comments