Skip to main content

ഗ്രാമശ്രീ ഹോര്‍ട്ടിസ്റ്റോര്‍: അപേക്ഷ ക്ഷണിച്ചു

 പൊതുമേഖലാ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പ് ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ ഗ്രാമശ്രീ ഹോര്‍ട്ടി സ്റ്റോറുകള്‍ ആരംഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു. പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും പുറമെ മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍, കുടുംബശ്രീ, ഫാര്‍മേഴ്സ്/ഫാര്‍മര്‍ പ്രൊഡ്യൂസഴ്സ് കമ്പനി, കൃഷിക്കൂട്ടങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവയുടെ ഉല്‍പ്പന്നങ്ങളും ഹോര്‍ട്ടിസ്റ്റോറില്‍ ലഭിക്കും. സംരംഭകര്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ (മാര്‍ക്കറ്റിങ്), പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്, കൊല്ലം വിലാസത്തിലോ, 9447472678, 6282339434, 9995058240, 9947564104 നമ്പറുകളിലോ ബന്ധപ്പെടാം.
 

 

date