Post Category
എസ്.പി.സി ജില്ലാ സമ്മര്‍ക്യാമ്പ് ഫെബ്രുവരി 14 മുതല്‍ 17 വരെ
ആലപ്പുഴ ജില്ലാ എസ്.പി.സി പദ്ധതിയുടെ 2024-25 അധ്യയന വര്‍ഷത്തെ സമ്മര്‍ക്യാമ്പ് കലവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കുളില്‍ ഫെബ്രുവരി 14 മുതല്‍ 17 വരെ നടക്കും. ജില്ലയിലെ 63 എസ്.പി.സി സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത 300 കേഡറ്റുകള്‍ ക്യാമ്പില്‍ പങ്കെടുക്കും. കേഡറ്റുകളോടൊപ്പം ചുമതലയുള്ള നൂറോളം അധ്യാപകരും പൊലീസുദ്യോഗസ്ഥരും ക്യാമ്പില്‍ പങ്കെടുക്കും. 'പുവരമ്പ് ' എന്ന് പേരിട്ടിരിക്കുന്ന സമ്മര്‍ക്യാമ്പിന്റെ ഉദ്ഘാടനം 14 ന് വൈകിട്ട് 3.30 ന് പി.പി ചിത്തരഞ്ജന്‍ എംഎല്‍എ നിര്‍വഹിക്കും. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ക്യാമ്പിന് 17 ന് രാവിലെ എട്ടു മണിക്ക് നടക്കുന്ന പാസിംഗ്ഔട്ട് പരേഡോടെ അവസാനിക്കും.
(പിആർ/എഎൽപി/455)
date
- Log in to post comments