Skip to main content

സ്തനാർബുദ നിർണയ പരിശോധന

തളിക്കുളം ഗ്രാമപഞ്ചായത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് ഇന്നും നാളെയും (1-2 മാർച്ച്‌ 2025) സ്ത്രീകൾക്കായി സൗജന്യ സ്തനാർബുദ പരിശോധന നടക്കും. മണപ്പുറം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ "സധൈര്യം 2025" എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിശോധന തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും. ബിപിഎൽ കുടുംബങ്ങളിലെ ഇരുപത് വയസ്സ് മുതൽ അമ്പത്തിയഞ്ച് വയസ്സു വരെയുള്ള നൂറ് സ്ത്രീകൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണിവരെയാണ് ക്യാമ്പ്. പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി വാർഡ് മെമ്പർമാരെയോ പഞ്ചായത്ത് പ്രസിഡന്റിനെയോ ബന്ധപ്പെടണമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് പി ഐ സജിത അറിയിച്ചു.

date