Skip to main content

അപേക്ഷ ക്ഷണിച്ചു

നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലുള്ള തൃശ്ശൂര്‍ ജില്ലാ ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ സൊസൈറ്റിയില്‍ ഒഴിവുള്ള ഡാറ്റ മാനേജര്‍, എന്റിമോളജിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഡാറ്റ മാനേജര്‍ തസ്തികയിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഐ.ടി/ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. ആരോഗ്യ-സാമൂഹ്യ മേഖലകളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കമ്പ്യൂട്ടറിലും എം.എസ് ഓഫീസിലും പ്രാഥമിക പരിജ്ഞാമുള്ളവരായിരിക്കണം.

ബിരുദവും പബ്ലിക് ഹെല്‍ത്തില്‍ ബിരുദാനന്തര ബിരുദവും പബ്ലിക് ഹെല്‍ത്ത് ഡാറ്റ മാനേജ്‌മെന്റില്‍ വൈദഗ്ദ്ധ്യമുള്ളവര്‍ക്കും വിവിധ ഡാറ്റ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമുകളില്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും ഡാറ്റ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

സുവോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള എന്റമോളജി ഒരു വിഷയമായി പഠിച്ച് വെക്ടര്‍ വഴി പടരുന്ന രോഗനിയന്ത്രണത്തില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് എന്റിമോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഡി പി എം എസ് യു, ആരോഗ്യ കേരളം, തൃശ്ശൂര്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ മാര്‍ച്ച് ഏഴാം തീയതി വൈകിട്ട് അഞ്ചിനകം ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2325824.

date