Post Category
ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു
പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം ചെയ്തു. റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ് സജിത്ത് അധ്യക്ഷതവഹിച്ചു.
പഞ്ചായത്തിന്റെ 2024 - 25 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8 ലക്ഷം രൂപ വകയിരുത്തി 20 പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 40,000 രൂപ വിലവരുന്ന 20 ലാപ്‌ടോപ്പുകളും 1.20 ലക്ഷം രൂപ വകയിരുത്തി 3 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നാല്‍പ്പതിനായിരം രൂപ വിലവരുന്ന മൂന്ന് ലാപ്‌ടോപ്പുകളുമാണ് വിതരണം ചെയ്തത്. വിവിധ വാര്‍ഡ് മെമ്പര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments