Post Category
വനിതകള്‍ക്കായി ജിംനേഷ്യം ഒരുക്കി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്
ലോക വനിതാദിനത്തില്‍ സ്ത്രീകളെ ശാരീരികവും മാനസികവുമായി കൂടുതല്‍ ശക്തിപ്പെടുത്താന്‍ വനിതാ ജിംനേഷ്യം ഒരുക്കി കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത്. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ചാണ് കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന് കിഴക്കുമുറി പ്രദേശത്ത് ജിംനേഷ്യത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ജിംനേഷ്യത്തിന്റെ ഉദ്ഘാടനം തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തംഗം പത്മം വേണുഗോപാല്‍ നിര്‍വ്വഹിച്ചു. കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എസ് രേഷ്മ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബബിത ഫിലോ സ്വാഗതവും സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സി.കെ സുജാത നന്ദിയും പറഞ്ഞു.
date
- Log in to post comments