ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു
വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തില്‍ ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ലാപ്‌ടോപ്പ് വിതരണോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി.എന്‍ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. 2024-25 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് 30 ലാപ്‌ടോപ്പുകള്‍ വാങ്ങി വിദ്യാലയത്തിലേക്ക് വിതരണം ചെയ്തത്. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതോടൊപ്പം സാങ്കേതിക വൈജ്ഞാനിക മേഖലകളിലേക്ക് വിദ്യാര്‍ത്ഥികളുടെ അറിവുകളെ പരിപോഷിപ്പിക്കുകയാണ് ഇതിലൂടെ നഗരസഭ ലക്ഷ്യം വെക്കുന്നത്.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.വി മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍മാരായ എ.ഡി അജി, ടി.എച്ച് സരിത, ബിജീഷ്, ബുഷ്റ റഷീദ്, നഗരസഭ സെക്രട്ടറി കെ.കെ മനോജ്, ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സുനിത ജോണ്‍, വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ ലതീഷ് ആര്‍. നാഥ്, പിടിഎ പ്രസിഡന്റ് സി.ആര്‍ നിഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments