ഭിന്നശേഷി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ്
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ചെറുതാഴം, മാടായി, ഏഴോം, ചെറുകുന്ന്, കണ്ണപുരം, മാട്ടൂല്‍, കല്യാശ്ശേരി, നാറാത്ത് ഗ്രാമ പഞ്ചായത്തുകളുടെ പരിധിയിലെ താമസക്കാരായ ഭിന്നശേഷിക്കാര്‍ക്കായി ഭിന്നശേഷി സര്‍ട്ടിഫിക്കേഷന്‍ ക്യാമ്പ് മാര്‍ച്ച് 13ന് വേങ്ങരയിലെ മാടായി ബഡ്‌സ് സ്‌കൂളില്‍ (മാടായ് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്റര്‍) നടത്തും. പ്രസ്തുത പ്രദേശത്തെ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കേറ്റ് ഇതു വരെ ലഭിക്കാത്തവര്‍ക്കും ഭിന്നശേഷി സര്‍ട്ടിഫിക്കേറ്റ് പുതുക്കേണ്ടവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.swavlambancard.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സ്വന്തമായും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ രാവിലെ എട്ടിന് ആരംഭിക്കും. ബുദ്ധിപരമായ വൈകല്യം ഉള്ളവര്‍ ഐക്യൂ പരിശോധിച്ച് റിപ്പോര്‍ട്ട് ഹാജരാക്കണം. കേള്‍വി പരമായ വൈകല്യങ്ങള്‍ ഉള്ളവര്‍ ഓഡിയോഗ്രാം റിപ്പോര്‍ട്ട് ഹാജരാക്കണം. മറ്റു വൈകല്യങ്ങള്‍ ഉള്ളവര്‍ അവരുടെ ഭിന്നശേഷി സംബന്ധമായ എല്ലാ ചികിത്സ രേഖകളും ഹാജരാക്കണം.
ന്യൂറോ വിഭാഗം ക്യാമ്പില്‍ ഉണ്ടായിരിക്കുന്നതല്ല. ഫോണ്‍ : 8921725894 9072302566
- Log in to post comments