Skip to main content

മരട് നഗരസഭയിൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

മരട് നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻസ് ജഡ്ജ് എറണാകുളം എം സുലേഖ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭയിലെ നിർവ്വഹണ ഉദ്യോഗസ്ഥർക്ക് ആദരവ് നൽകി. ഡി. എം. ഐ. ടി അനലിസ്റ്റ് ആൻ്റ് സീനിയർ കൺസൾട്ടൻ്റ് അശ്വതി സാബു മറഞ്ഞിരിക്കുന്ന സ്ത്രീശക്തി എന്ന വിഷയത്തിൽ ക്ലാസ് എടുത്തു.

 

വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ റിനി തോമസ്, ബേബി പോൾ, ശോഭ ചന്ദ്രൻ, കൗൺസിലർമാരായ മിനി ഷാജി,രേണുക ശിവദാസ്, പത്മപ്രിയ വിനോദ്, ബിന്ദു ഇ.പി,സീമ. കെ.വി, ഉഷ സഹദേവൻ, ഷീജ സാൻകുമാർ,മോളി ഡെന്നി എന്നിവർ പ്രസംഗിച്ചു.

കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മസേന അംഗങ്ങൾ, ആശ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

date