മാലിന്യമുക്ത സമൂഹമെന്ന ലക്ഷ്യത്തിന് കൂട്ടായ പരിശ്രമം വേണം - മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി
സമ്പൂർണ്ണ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി
ഹരിത കേരള മിഷന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് പരിസരത്ത് ഹരിതോത്സവം സംഘടിപ്പിച്ചു.
രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അഡ്വ. കെ കെ രത്നകുമാരി, ജില്ലാ കലക്ടർ അരുൺ കെ വിജയൻ എന്നിവർ വിശിഷ്ടാതിഥികളായി.
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സ്റ്റാർ പദവി നേടിയ റസിഡന്റ്സ് അസോസിയേഷനുകൾ, വിദ്യാലയങ്ങൾ, അയൽക്കൂട്ടങ്ങൾ, സംഘടനകൾ എന്നിവയെ പരിപാടിയിൽ ആദരിച്ചു. ഫൈവ് സ്റ്റാർ ലഭിച്ച പത്ത് റസിഡന്റ്സ് അസോസിയേഷനുകളും ഫോർസ്റ്റാർ ലഭിച്ച 17 റസിഡന്റ്സ് അസോസിയേഷനുകളും ത്രീസ്റ്റാർ ലഭിച്ച 14 റസിഡന്റ്സ് അസോസിയേഷനുകളും ആദരവ് ഏറ്റുവാങ്ങി. ജില്ലയിലെ ടെൻസ്റ്റാർ നേടിയ 67 വിദ്യാലയങ്ങളാണ് ആദരവ് ഏറ്റുവാങ്ങിയത്. ജില്ലയിലെ മികച്ച അഞ്ച് ഹരിത കുടുംബശ്രീ അയൽക്കൂട്ടങ്ങളായ അഴീക്കോട് പഞ്ചായത്തിലെ വാത്സല്യം, ചിറക്കൽ പഞ്ചായത്തിലെ ഉദയം, പാപ്പിനിശ്ശേരി പഞ്ചായത്തിലെ പഞ്ചമി,
വളപട്ടണം പഞ്ചായത്തിലെ ജ്വാല, ചെമ്പിലോട് പഞ്ചായത്തിലെ ഉദയ എന്നിവയെയും ആദരിച്ചു. ജില്ലയിൽ ആകെ 162 മാതൃകാ അയൽക്കൂട്ടങ്ങളാണുള്ളത്. ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിൽ സഹകരിച്ച വിവിധ സ്ഥാപനങ്ങളെയും സംഘടനകളെയും ആദരിച്ചു. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിൻ്റെ ഭൂമിയുടെ കാവൽക്കാർ, പെരളശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ പച്ചപ്പ് എന്നീ നാടകങ്ങളും ചെറുതാഴം ഗ്രാമ പഞ്ചായത്തിൻ്റെ സംഗീത ശില്പവും ഗ്രാമകേളി കലാ തിയേറ്റേഴ്സ് കണ്ണാടിപ്പറമ്പ് അവതരിപ്പിച്ച സ്വാഗത ഗാനവും അരങ്ങേറി.
തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്
ആർ അനിൽകുമാർ, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർ ഇ.സി വിനോദ്, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി സുധീർകുമാർ, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എം സുനിൽകുമാർ, മാലിന്യമുക്തം നവകേരളം കോ ഓർഡിനേറ്റർ സുനിൽ ദത്തൻ, കില ജില്ലാ ഫെസിലിറ്റേറ്റർ പി.വി രത്നാകരൻ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, കില റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്കൽ, കെ.വി സലീം തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments