Post Category
അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു
ജില്ലാ ആയുർവേദ ആശുപത്രിയിൽ അന്താരാഷ്ട്ര വനിതാദിനം 'ഉജ്ജ്വല 2025' എന്ന പേരിൽ ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. പി വി ശ്രീനിവാസൻ അധ്യക്ഷനായി.
ആശുപത്രിയിലെ പ്രസൂതി, സ്ത്രീരോഗ വിദഗ്ധ ഡോ. മിഥുനശ്രീ ഗർഭാശയഗള അർബുദരോഗ ബോധവത്കരണ ക്ലാസും തുടർന്ന് പ്രാഥമിക സ്‌ക്രീനിംഗും നടത്തി.
ലേ സെക്രട്ടറി സഞ്ജയൻ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജഷി ദിനകരൻ, മെഡിക്കൽ ഓഫീസർമാർ ഡോ. രുക്മ, ജീവനക്കാരായ ശാരദ, പുഷ്‌കല എന്നിവർ സംസാരിച്ചു. ശ്രുതി കിഷോറിന്റെ മോട്ടിവേഷനൽ ക്ലാസും ജീവനക്കാരുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
date
- Log in to post comments