Post Category
'പെൺവർണങ്ങൾ' പ്രദർശനം നടത്തി
റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പൂർവവിദ്യാർഥി സംഘടന ആർട്ടേയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിന ആചരണത്തോടനുബന്ധിച്ച് 'പെൺവർണങ്ങൾ' എന്ന പേരിൽ വനിതകൾ തയ്യാറാക്കിയ ഉൽപന്നങ്ങളുടെയും, കലാശിൽപങ്ങളുടെയും, ചിത്രങ്ങളുടെയും പ്രദർശനം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ. രത്നകുമാരി പ്രദർശനം ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ശൈലജാ ദേവരാജ് അധ്യക്ഷത വഹിച്ചു. സ്ഥാപക പ്രസിഡണ്ട് ബാബു വി.സി.എൻ, റൂഡ്സെറ്റി ഡയറക്ടർ സിവി ജയചന്ദ്രൻ, കാനറാ ബാങ്ക് തളിപ്പറമ്പ സീനിയർ ശാഖാ മാനേജർ പി മേഘ, ആർട്ടെ സെക്രട്ടറി സൗമ്യ ശേഖർ എന്നിവർ സംസാരിച്ചു.
date
- Log in to post comments