ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനാഘോഷം ഇന്ന്
ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യാന്തര വനിതാദിനാഘോഷം സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ മാർച്ച് എട്ട് ( ശനി) രാവിലെ 10 മണിക്കു ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി അദ്ധ്യക്ഷത വഹിക്കും.
ജില്ലയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളായ രശ്മി, മാതംഗി സത്യമൂർത്തി, ഡോ. യു. ഷംല, ലിസി വർഗ്ഗീസ് എന്നിവരെ ചടങ്ങിൽ ആദരിക്കും. ജില്ലാ നർക്കോട്ടിക് സെല്ലിന്റെ നേതൃത്വത്തിൽ സെൽഫ് ഡിഫൻസ് ട്രെയിനിങ്ങും നടത്തും.
സ്ത്രീ സംരക്ഷണ നിയമങ്ങളെ കുറിച്ച് ജില്ലാ വനിതാ സംരക്ഷണ ഓഫീസർ വി. എസ്സ്. ലൈജുവും ക്യാൻസർ സ്ക്രീനിംഗ് എന്ന വിഷയത്തിൽ ഡോ. കെ.എസ്. നന്ദനമോളും ക്ലാസ് നയിക്കും. പരിപാടിയിൽ നഗരസഭാഗം സിൻസി പാറേൽ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ടിജു റെയ്ച്ചൽ തോമസ്, ഐ.സി.ഡി എസ്. സെൽ ജില്ലാ പ്രോഗ്രാം ഓഫീസർ റെയ്ച്ചൽ ഡേവീഡ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി.ജെ. ബീന, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ജി. സ്വപ്നമോൾ, സെന്റ് ജോസഫ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ ഹെഡ് മിസ്ട്രസ് സുമിനമോൾ കെ. ജോൺ, അങ്കണവാടി വർക്കർ സവിതാ രാജൻ എന്നിവർ പങ്കെടുക്കും. ചടങ്ങിൽ പെൺകുട്ടികളുടെ കളരിപ്പയറ്റ്, യോഗ അവതരണം, മൈം, സ്കിറ്റ് എന്നീ കലാപരിപാടികളും നടത്തും.
- Log in to post comments