Post Category
കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ് സംഗമം
വടശ്ശേരിക്കര ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ വിജിലന്റ് ഗ്രൂപ്പ് സംഗമം 'ഏക്ത 2025' സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം
സാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലത മോഹന്‍ അധ്യക്ഷയായി. സ്ത്രീ- ശിശു സൗഹൃദത്തിലൂടെ പ്രശ്ന പരിഹാര ഇടങ്ങള്‍ സൃഷ്ടിക്കുകയാണ് വിജിലന്റ് കൂട്ടായ്മയുടെ ലക്ഷ്യം. എല്ലാ വാര്‍ഡുകളിലും കൂട്ടായ്മ പ്രവര്‍ത്തിച്ചു വരുന്നു. സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സ് പെരുനാട് സബ് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ നയിച്ചു. കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ ലേഖ രഘു, പഞ്ചായത്ത് സെക്രട്ടറി അനീഷ് പ്രഭാകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments