Skip to main content

അക്കൗണ്ടന്റ് നിയമനം

പന്തളം ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസസ് റിസോഴ്‌സ് സെന്ററിലേക്ക് അക്കൗണ്ടന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത: എം കോം, ടാലി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍. കുറഞ്ഞത് ഒരു വര്‍ഷം അക്കൗണ്ടന്റായി  പരിചയം. കുടുംബശ്രീ ഓക്‌സിലിയറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന.
പന്തളം ബ്ലോക്കിലെ സ്ഥിര താമസക്കാരായിരിക്കണം. പ്രായപരിധി  : 20 നും 35 നും മധ്യേ (വിജ്ഞാപന തീയതിയായ 2025 മാര്‍ച്ച് ഏഴിന്). വേതനം : 20000 രൂപ
അപേക്ഷ, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ആധാര്‍ പകര്‍പ്പ് , സി.ഡി.എസ് ചെയര്‍പേഴ്‌സണിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം  മാര്‍ച്ച് 18 നു വൈകിട്ട് അഞ്ചിന് മുമ്പ്  ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, മൂന്നാം നില, കലക്‌ട്രേറ്റ് , പത്തനംതിട്ട വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ എത്തിക്കണം.ഫോണ്‍: 04682221807.

date