Skip to main content

അഭിമുഖം

വയനാട് സർക്കാർ നഴ്സിംഗ് കോളേജിൽ ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക്  താൽകാലിക നിയമനത്തിന് മാർച്ച് 22 ന് അഭിമുഖം നടത്തും. എം.എസ്.സി നഴ്സിംഗ് യോഗ്യതയും, കെഎൻഎംസി പെർമനന്റ് രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം രാവിലെ 11 മണിക്ക് വയനാട് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

പി.എൻ.എക്സ് 1069/2025

date