Skip to main content

ഭൂവിനിയോഗ ബോര്‍ഡ് രൂപീകരണം 50-ാം വാര്‍ഷികം : പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

 

കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ രൂപീകരണത്തിന്റെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച്  ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച  ജില്ലയുടെ വിവിധ ഭൂപടങ്ങളുടെ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സി.കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്തു.  
ഭൂവിനിയോഗ ബോര്‍ഡിന്റെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള ഭൗമശാസ്ത്ര വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ പ്രദര്‍ശനം കാണാനെത്തി.  കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയിലെ വിവിധ ഭൂപ്രദേശങ്ങള്‍ സ്റ്റീരിയോ സ്‌കോപ്പിലൂടെ കാണുന്നതിനും ഭൗമസവിശേഷതകള്‍ കണ്ടു മനസ്സിലാക്കുന്നതിനുമുള്ള സൗകര്യവും പ്രദര്‍ശനത്തോടൊപ്പം സംഘാടകര്‍ ഒരുക്കിയിരുന്നു. കൂടാതെ സാറ്റലൈറ്റ് ഇമേജുകള്‍, ഏരിയല്‍ ഫോട്ടോകള്‍, സെസ്ട്രല്‍ മാപ്പുകള്‍, വിവിധ തീമാറ്റിക് മാപ്പുകള്‍ എന്നിവയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പരിപാടിയില്‍  ഭൂവിനിയോഗ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. എസ്. സജീവ് അധ്യക്ഷത വഹിച്ചു. മാലിന്യമുക്ത നവകേരളം കോര്‍ഡിനേറ്റര്‍ വൈ.കല്ല്യാണകൃഷ്ണന്‍, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ കെ. സെയ്തലവി, അസിസ്റ്റന്റ് ജിയോളജിസ്റ്റ് എം. വി. ശശിലാല്‍ എന്നിവര്‍ പങ്കെടുത്തു. വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന പ്രദര്‍ശനം ഇന്ന് (മാര്‍ച്ച് 11)് ഉച്ചവരെ ഉണ്ടായിരിക്കും.

date