അങ്കണവാടിയിലേക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്ത് വിളയൂര്‍ ഗ്രാമപഞ്ചായത്ത്
വിവിധ അങ്കണവാടികളിലേക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്ത് വിളയൂര്‍ ഗ്രാമപഞ്ചായത്ത്. ഫര്‍ണിച്ചറുകളുടെ രണ്ടാം ഘട്ട വിതരണോദ്്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം ബേബി ഗിരിജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2024- 2025 സാമ്പത്തികവര്‍ഷത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ചെലവിലാണ് ബെഞ്ചുകളും ഡെസ്കുകളും വിതരണം ചെയ്തത്. പൂര്‍ണ്ണമായും ശിശു - പരിസ്ഥിതി സൗഹൃദ ഇരിപ്പിടങ്ങളാണ് വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തില്‍ ആറ് അങ്കണവാടികളിലേക്ക് ബെഞ്ചും ഡെസ്കും ഉള്‍പ്പെടുന്ന 40 സെറ്റ് ഫര്‍ണ്ണിച്ചറുകളാണ് വിതരണം ചെയ്തത്. ഇവ കുട്ടികളെ അങ്കണവാടിയിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആറ് സ്മാര്‍ട്ട് അങ്കണവാടികള്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തിരുന്നു. വരുന്ന ദിവസങ്ങളില്‍ പദ്ധതിയുടെ മൂന്നാം ഘട്ടമായി എട്ട് അങ്കണവാടികള്‍ക്ക് കൂടി ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യും.
വിളയൂര്‍ അമ്പാടിക്കുന്ന് അങ്കണവാടിയില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് കെ.പി നൗഫല്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റിഅംഗങ്ങളായ രാജി മണികണ്ഠന്, എ.കെ ഉണ്ണികൃഷ്ണന്, വിവിധ വാര്‍ഡ് അംഗങ്ങള്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ. ജയശ്രീ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments