Post Category
ഡീലിമിറ്റേഷന്‍ കമ്മീഷന് ഹിയറിങ് 17 ന്
പട്ടാമ്പി നഗരസഭയിലെ വാര്‍ഡ് കരട് വിഭജന നിര്ദ്ദേശങ്ങളിന്മേല് ആക്ഷേങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചവരെ നേരില്‍ കേള്‍ക്കുന്നതിനുള്ള ഡീലിമിറ്റേഷന്‍ കമ്മീഷന് പബ്ലിക് ഹിയറിങ് മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. കരട് വാര്‍ഡ് വിഭജന നിര്ദ്ദേശങ്ങളിന്മേല് നിശ്ചിത സമയപരിധിക്ക് മുമ്പായി ആക്ഷേപങ്ങള്‍ സമര്‍പ്പിച്ചവരെ മാത്രമേ വിചാരണയ്ക്ക് പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ അറിയിച്ചു. മാസ് പെറ്റീഷന് നല്‍കിയിട്ടുള്ളവരില്‍ ഒരു പ്രതിനിധിയെ മാത്രമേ വിചാരണയ്ക്ക് പരിഗണിക്കൂ. പ്രസ്തുത പരാതിക്കാര്‍ക്കുള്ള ഹിയറിങ് നോട്ടീസ് നഗരസഭാ സെക്രട്ടറി രേഖാമൂലം നല്‍കും.
date
- Log in to post comments