Skip to main content
ഡയാലിസിസ് രോഗി സംഗമം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു

*ഡയാലിസിസ് രോഗി സംഗമം*

 

ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പാക്കുന്ന പാലിയേറ്റീവ് പെരിറ്റോണിയല്‍ ഡയാലിസിസ് രോഗി സംഗമം കാരാപ്പുഴയില്‍ സംഘടിപ്പിച്ചു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.  ജില്ലയിലെ പെരിറ്റോണിയല്‍ ഡയാലിസിസ് ചെയ്യുന്ന രോഗികള്‍, ബന്ധുക്കള്‍, പാലിയേറ്റീവ് വളണ്ടിയര്‍മാര്‍, പാലിയേറ്റീവ് നഴ്‌സുമാര്‍ സംഗമത്തില്‍ പങ്കെടുത്തു.  ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിനിന്റെ ഭാഗമായുള്ള സ്‌ക്രീനിങ് നടത്തി. സംഗമത്തില്‍ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രസന്ന കുമാര്‍ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. പാലിയേറ്റീവ് ജില്ലാ വളണ്ടിയേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ മികച്ച പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു.  പരിപാടിയില്‍ വാഴവറ്റ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബിന്ദു മോഹനന്‍,  എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി,  വാഴവറ്റ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ജി  സജീവ്, മേരി സിറിയക്ക്, പി. അസെനാര്‍, വേലായുധന്‍, സൂസന്‍ ബേബി, എന്‍സിഡി ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. കെ.ആര്‍ ദീപ, വാഴവറ്റ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. നിശാന്ത് മൂത്തേടത്ത് എന്നിവര്‍ സംസാരിച്ചു.

date