Post Category
ആരാധനാലയങ്ങളില്‍ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കരുത്
അനുമതി കൂടാതെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് പറഞ്ഞു. സമയപരിധി കഴിഞ്ഞും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല മത സൗഹാര്‍ദ അവലോകനത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പൊലീസിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്കി. ജില്ലാ അഡീഷണല്‍ എസ് പി ഡോ. ആര് ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
date
- Log in to post comments