പകർച്ചവ്യാധി പ്രതിരോധം: സഹവാസ പരിശീലനത്തിന് തുടക്കമായി
ആരോഗ്യ വകുപ്പിന്റെ പ്രാണി ജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ആരോഗ്യ പ്രവർത്തകർക്കുള്ള സഹവാസ പരിശീലനത്തിന് തുടക്കമായി. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം കാര്യക്ഷമമാക്കൽ, രോഗ സംക്രമണത്തിനിടയാക്കുന്ന വിവിധയിനം ലാർവ്വകളേയും കൊതുകുകളേയും തിരിച്ചറിയൽ, സംയോജിത കീട നിയന്ത്രണത്തെക്കുച്ചുള്ള അവബോധം എന്നിങ്ങനെ ജീവനക്കാരുടെ കാര്യശേഷി മെച്ചപ്പെടുത്തുകയാണ് പരിശീലന ലക്ഷ്യം. മലപ്പുറം ഗസൽ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡി.എം.ഒ. ഡോ. ആർ. രേണുക നിർവഹിച്ചു. ബയോളജിസറ്റ് വി.വി. ദിനേശ് അധ്യക്ഷത വഹിച്ചു. ടെക്‌നിക്കൽ അസിസ്റ്റന്റ് സി.കെ. സുരേഷ് കുമാർ പരിശീലന പരിപാടി വിശദീകരിച്ചു. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ കെ.പി. സാദിഖ് അലി, ടെക്‌നിക്കൽ അസിസ്റ്റന്റ് എം. ഷാഹുൽ ഹമീദ്, ഹെൽത്ത് സൂപ്പർവൈസർ കെ.സി. ഹസി ലാൽ, കെ ഷീബ എന്നിവർ സംസാരിച്ചു. എട്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടി 18 ന് സമാപിക്കും.
- Log in to post comments