Post Category
ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു
മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ ആഭിമുഖ്യത്തിൽ 2025ലെ അന്താരാഷ്ട്ര വനദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി കോട്ടക്കുന്നിലെ ആർട്ട് ഗാലറിയിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കും. തൃശൂർ ലളിത കലാ അക്കാദമിയുമായി ചേർന്ന് മാർച്ച് 18, 19, 20, 21 തിയ്യതികളിലാണ് ഫോട്ടോ പ്രദർശനം. പ്രകൃതിയിലെ ജൈവ വൈവിധ്യത്തെ ആസ്പദമാക്കി 'മലപ്പുറത്തിന്റെ ഹരിത വർണ്ണങ്ങൾ' എന്ന ശീർഷകത്തിൽ ഉൾപ്പെടുന്ന ഫോട്ടോകളാണ് പ്രദർശനത്തിന് ഒരുക്കുന്നത്. ഫോട്ടോകൾ പ്രദർശിപ്പിച്ച് പങ്കെടുക്കാൻ താൽപ്പര്യമുള്ള ഫോട്ടോഗ്രാഫർമാർ മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ മാർച്ച് 15ന് മുമ്പായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഓഫീസിൽ നിന്ന് ലഭിക്കും. ഫോൺ: 0483 2734803, 9447678519, 8301862445.
date
- Log in to post comments