Post Category
അങ്കണവാടി കം ക്രഷ് വര്‍ക്കര്‍, ഹെല്പര് നിയമനം
വണ്ടൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് 20-ാം വാര്‍ഡ് (കരിക്കാട്) പരിധിയിലുള്ള യോഗ്യരായ വനിതകളില്‍ നിന്നും അങ്കണവാടി കം ക്രഷ് വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ക്രഷ് വര്‍ക്കര്‍-പ്ലസ് ടു, ഹെല്‍പ്പര്‍-എസ് എസ് എല്‍ സി. അപേക്ഷകര്‍ 2025 ജനുവരി ഒന്നിന് 18 നും 35 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. മാര്‍ച്ച് 24 ന് വൈകിട്ട് അഞ്ചിന് മുമ്പായി വണ്ടൂര്‍ അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസില്‍ അപേക്ഷകള്‍ ലഭിക്കണം. അപേക്ഷ ഫോമിന്റെ മാതൃകയും കൂടുതല്‍ വിവരങ്ങളും വണ്ടൂര്‍ അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ :0483 - 2840133.
date
- Log in to post comments