Post Category
*വനിതാ ദിനം; വനിതകള്‍ക്ക് സെക്കന്റ്ഷോ*
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വനിതകള്‍ക്കായി സെക്കന്റ് ഷോ പ്രദര്‍ശിപ്പിക്കുന്നു. സുല്‍ത്താന്‍ ബത്തേരി ഐശ്വര്യ തിയേറ്ററിലാണ് വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി സെക്കന്റ് ഷോ പ്രദര്‍ശിപ്പിക്കുന്നത്. രാത്രികാലങ്ങളില്‍ ഭയരഹിതമായി ഉല്ലസിക്കുക സഞ്ചരിക്കുക എന്ന സന്ദേശത്തോടെ പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് (മാര്‍ച്ച് 8) രാത്രി ഏട്ടിന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഹാളില്‍ നടക്കുന്ന പരിപാടി ജില്ലാ കളക്ടര്‍ ഡി. ആര്‍.മേഘശ്രീ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷന്‍ ടി.കെ രമേശന്‍ അധ്യക്ഷനാവുന്ന യോഗത്തില്‍ ജില്ലാപോലീസ് മേധാവി തപോഷ് ബസുമതാരി, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഡൈപ്യൂട്ടി ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ്, ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments