‘ദുരന്തനിവാരണത്തിൽ ബഹിരാകാശ സാങ്കേതിക വിദ്യ’ ശിൽപശാല സംഘടിപ്പിച്ചു
ദുരന്ത നിവാരണ മേഖലയിലെ ഭൗമ നിരീക്ഷണ സാങ്കേതികവിദ്യയുടെ സാധ്യതകൾ എന്ന വിഷയത്തിൽ ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐ.എൽ.ഡി.എം), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (എൻ.ഐ.ഡി.എം), നാഷണൽ റിമോട്ട് സെൻസിങ് സെന്റർ (എൻ.ആർ.എസ്.സി, ഐ.എസ്.ആർ.ഒ) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശിൽപശാല നടന്നത്. എൻ.ഐ.ഡി.എം എക്സിക്യൂട്ടീവ് ഡയറക്ടർ രാജേന്ദ്ര രത്നോ ഉദ്ഘാടനം ചെയ്തു. എൻ.ആർ.എസ്.സി ഗ്രൂപ്പ് ഡയറക്ടർ ഡോ. കെ.എച്ച്.വി. ദുർഗ പ്രസാദ് റാവു, എൻ.ഐ.ഡി.എം ജി.എം.ആർ ഡിവിഷൻ മേധാവി പ്രൊഫ. സൂര്യ പ്രകാശ്, ഡോ. ജോൺ മാത്യു, ഐ.എൽ.ഡി.എം അക്കാഡമിക് ഡയറക്ടർ ജയമോഹൻ വി എന്നിവർ സംബന്ധിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ഗവേഷകരും ശാസ്ത്രജ്ഞരും ഉൾപ്പെടെ 60 വിദഗ്ധർ പങ്കെടുത്തു. സ്ഥാപനത്തിലെ എം.ബി.എ ദുരന്ത നിവാരണ വിദ്യാർഥികളും സന്നിഹിതരായിരുന്നു. വയനാട് ഉരുൾപൊട്ടലിനെ അടിസ്ഥാനമാക്കി ഡ്രോൺ ടെക്നോളജി, തെർമൽ ഇമേജിങ് എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങൾ അവതരിപ്പിച്ചു.
പി.എൻ.എക്സ് 1077/2025
- Log in to post comments