Skip to main content

മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അടവ്: അവസാന തിയ്യതി മാർച്ച് 31

 

 

 കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയിൽ 2024-2025 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം അടവാക്കേണ്ട അവസാന തിയതി മാർച്ച് 10 ഇൽ നിന്നും മാർച്ച് 31 വരെ നീട്ടിയതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. രണ്ടു വർഷത്തിൽ കൂടുതൽ കുടിശ്ശികയുള്ളവർ അംഗത്വം പുതുക്കുന്നതിന് വെള്ള പേപ്പറിൽ അപേക്ഷയും അംഗത്വ കാർഡിന്റെ കോപ്പിയും അടവ് സംബന്ധിച്ച വിവരവും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ,കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യൂ.ആർ.ഡി.എഫ്.സി. കെട്ടിടം, രണ്ടാം നില, ചക്കോരത്ത് കുളം, വെസ്റ്റ്ഹിൽ പി.ഒ, കോഴിക്കോട്-673005 എന്ന വിലാസത്തിൽ അയക്കണം. ഫോൺ.0495 -2966577.

 

date