Skip to main content

പട്ടയ അസംബ്ലി 22ന്

'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ രേഖകളും സ്മാർട്ട്' എന്ന ആപ്തവാക്യം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി നിയോജക മണ്ഡലാടിസ്ഥാനത്തിൽ പട്ടയ അസംബ്ലികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി മലപ്പുറം നിയോജക മണ്ഡലത്തിലെ പട്ടയ അസംബ്ലി മാർച്ച് 22ന് രാവിലെ 10.30ന് മലപ്പുറം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. പി.ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന അസംബ്ലിയിൽ മണ്ഡലത്തിലെ വിവിധ പട്ടയ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും  ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യും. പരിപാടിയിൽ മണ്ഡലത്തിലെ രാഷ്ട്രീയ പ്രതിനിധികളും, ജീവനക്കാരും പങ്കെടുക്കും.

date