Skip to main content

ട്രൈബൽ പാരാമെഡിക്‌സ് ട്രെയിനി നിയമനം

പട്ടികവർഗ്ഗ വികസന വകുപ്പ് ആരോഗ്യ വകുപ്പുമായി ചേർന്ന് പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള നഴ്‌സിംഗ് ഉൾപ്പെടെയുള്ള വിവിധ പാരമെഡിക്കൽ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയവരിൽ നിന്ന് നൂതന പദ്ധതിയായ ട്രൈബൽ പാരാമെഡിക്‌സ് ട്രെയിനി നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം.
ഉദ്യോഗാർത്ഥികൾ പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നാവണം. ആകെ ഒമ്പത് ഒഴിവുകളാണുള്ളത്. പ്രായപരിധി 21-35 വയസ്സ്. ഒരു വർഷമാണ് നിയമന കാലാവധി. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി-വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജില്ലയിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ് എന്നിവിടങ്ങളിൽ എത്തിക്കണം. ഫോൺ 04931 220315.

date