Skip to main content

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു

കരുമാടി കെ കെ കുമാരപിള്ള സ്മാരക ഗവ. ഹൈസ്കൂളിൽ 2023-25ൽ രണ്ട് വർഷം പരിശീലനം പൂർത്തിയാക്കിയ 43 സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സ്കൂളിൽ നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്‌ഘാടനം ചെയ്തു. സാമൂഹ്യ പ്രതിബദ്ധതയും സേവനസന്നദ്ധതയുമുള്ള യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും സ്കൂളുകളിൽ‌ രൂപംകൊടുത്ത പദ്ധതിയാണ് എസ്പിസി. ചടങ്ങിൽ സ്കൂൾ മാനേജ്മെൻ്റ് ആൻഡ് ഡെവലപ്മെന്റ് കമ്മിറ്റി(എസ്എംഡിസി) വൈസ് ചെയർപേഴ്സൺ റീന മതികുമാർ അധ്യക്ഷയായി. അമ്പലപ്പുഴ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എം പ്രതീഷ്കുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. തകഴി പഞ്ചായത്തംഗം മഞ്ജു വിജയകുമാർ, സ്കൂൾ പ്രഥമാധ്യാപിക എം ജയസന്ധ്യ, പിടിഎ ജോയിന്റ് സെക്രട്ടറി ജയകുമാർ, സിപിഒ എസ് സജി, എസ്പിസി അധ്യാപിക എം ബുഷ്‌റ, എസ്പിസി പരേഡ് കമാൻ്റർ ഫേബ ആൻ റോബി തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/757)

date