പ്രയുക്തി തൊഴില്‍മേള മാർച്ച് 15ന് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും
ആയിരത്തിലധികം തൊഴിൽ അവസരങ്ങൾ
ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വീസും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രയുക്തി മിനി തൊഴില്‍മേള മാർച്ച് 15 ന് ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് ചേർത്തല ഗവ. പോളിടെക്‌നിക് കോളേജിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും.
15 ലധികം തൊഴിൽദായകർ പങ്കെടുക്കുന്ന മേളയില്‍ ആയിരത്തിൽപ്പരം ഒഴിവുകളുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു, ഡിപ്ലോമ, ഐടിഐ, ബിരുദം, ബിരുദാനന്തരബിരുദം, പാരാമെഡിക്കല്‍ എന്നീ വിദ്യാഭ്യാസ യോഗ്യതയുളള 18നും 40നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. പ്രവൃത്തിപരിചയമില്ലാത്തവർക്കും മേളയിൽ അവസരമുണ്ടാകും. ncs.gov.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ബയോഡാറ്റയുടെ അഞ്ച് പകർപ്പുകൾ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, എന്‍.സി.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത ഐ.ഡി കാര്‍ഡ് എന്നിവ സഹിതം 15 ന് രാവിലെ 8.30 ന് ഹാജരാകണം. സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യവുമുണ്ടാകും. ഫോണ്‍: 0477-2230624, 8304057735.
പിആർ/എഎൽപി/759)
- Log in to post comments